ഒന്‍പത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

By Staff Reporter, Malabar News
Indian fishermen arrested
Representational Image
Ajwa Travels

രാമേശ്വരം: ഇന്ത്യക്കാരായ ഒന്‍പത് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച കടലില്‍ മല്‍സ്യ ബന്ധനത്തിനിടെയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന അറിയിച്ചു.

ഗ്രേസ്, വലന്‍ കൗശിക്, മിഖായസ്, കിംഗ്സ്‍റ്റണ്‍, സാം സ്‍റ്റില്ലര്‍, നിജാന്‍, ബ്രൈറ്റണ്‍, കിഷോക്ക്, മാരി എന്നിരെയാണ് അറസ്‌റ്റ് ചെയ്‌തത്.

ഒന്‍പത് മല്‍സ്യ തൊഴിഴിലാളികളും തമിഴ്നാട്ടിലെ രാമേശ്വരം സ്വദേശികളാണെന്നും അവരുടെ ബോട്ടുകളില്‍ ഒന്നിനെയും ലങ്കന്‍ സേന പിടികൂടിയിട്ടുണ്ടെന്നും ഇന്ത്യന്‍ തീരസംരക്ഷണ സേന റിപ്പോര്‍ട്ടില്‍ പറയുന്നു. IND-TN-10-MM-296 എന്ന നമ്പര്‍ ബോട്ട് ആണ് പിടികൂടിയത്.

Read Also: സമരത്തിനിടെ ഡെല്‍ഹിയില്‍ ഒരു കര്‍ഷക ആത്‌മഹത്യ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE