പ്‌ളസ്‌ വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

By News Desk, Malabar News
V Sivankutty
മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: പ്‌ളസ്‌ വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ സിപിഎം അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം, പ്‌ളസ്‌ വൺ സീറ്റ് കുറവ് മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമസഭയിൽ മന്ത്രി അവതരിപ്പിച്ചത് മുൻവർഷം പ്രവേശനം നേടിയവരുടെ കണക്കുകളാണ്. സീറ്റില്ലാത്തതിനാലാണ് മുൻവർഷം കുട്ടികൾ കുറഞ്ഞത് എന്ന വിവരം മറച്ചുവെച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മലപ്പുറത്ത് ലഭ്യമായ സീറ്റിനേക്കാൾ കൂടുതൽ വിദ്യാർഥികളാണുള്ളത്. സഭയില്‍ അവതരിപ്പിച്ച കണക്ക് വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കണമെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. സഭയിൽ വെച്ച കണക്ക് വസ്‌തുതാപരമാണോയെന്ന് പറയേണ്ടത് സർക്കാരാണെന്നും വിജയിച്ചവർക്ക് ആനുപാതികമായ സീറ്റ് ലഭ്യമാക്കണമെന്നും സച്ചിൻദേവ് എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെഎസ്‌യു പ്രസിഡണ്ട് കെഎം അഭിജിത്തും പ്രതികരിച്ചു.

Also Read: പിഎസ്‌സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE