കൊച്ചി: മരണ ശേഷം കോവിഡ് സ്‌ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി ആശുപത്രി അധികൃതര്‍ നല്‍കിയത് മൃതദേഹമില്ലാതെ. കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.
മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലന്‍സിലാക്കിയാണ് കുടുംബത്തിന് കൈമാറിയത്. കോതാട് തത്തംപള്ളി ജോര്‍ജ് സിമേന്തിയുടെ മകന്‍ പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇല്ലെന്ന് പള്ളി സെമിത്തേരിയില്‍ വെച്ച് മാത്രം മനസിലായത്. തുടര്‍ന്ന് ആംബുലന്‍സ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു.
Also Read: മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര്‍ സഭ
ആരോഗ്യവകുപ്പില്‍ പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൈമാറ്റം ചെയ്‌ത സമയത്തുണ്ടായ ആശയ കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെയാണ് പ്രിന്‍സ് മരിച്ചത്. മരണ ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്.







































