മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര്‍ സഭ

By Staff Reporter, Malabar News
MALABRNEWS-UDF
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി താഴെ തട്ടിലുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയതില്‍ യുഡിഎഫിലും ആശയക്കുഴപ്പം. വിഷയത്തില്‍ തുടക്കത്തിലേ എതിര്‍പ്പുമായി രംഗത്ത് വന്ന ലീഗ് നേതൃത്വം മുന്നണിയുടെ നിലപാട് വ്യക്‌തമാക്കണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ രംഗത്ത് വന്നു.

മുസ്‌ലിം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരില്‍ അല്ലെന്നും ഇതിലൂടെ ലീഗിന്റെ വര്‍ഗീയ നിലപാടുകളാണ് പുറത്ത് വരുന്നതെന്നും ചങ്ങനാശ്ശേരി അതിരൂപത സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഒപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള യുഡിഎഫ് തീരുമാനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

മുന്നോക്ക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ മുസ്‌ലിം, ദളിത് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും യുഡിഎഫ് നിലപാട് വ്യക്‌തമാക്കിയിട്ടില്ല.

മുന്നോക്ക സംവരണത്തെ എതിര്‍ത്താല്‍ തെക്കന്‍ ജില്ലകളിലെ വോട്ട് ബാങ്കില്‍ വന്‍ വിള്ളലുകള്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. എന്‍എസ്എസ്, വിവിധ ക്രൈസ്‌തവ സംഘടനകള്‍ എന്നിവയുടെ എതിര്‍പ്പിനും ഇത് കാരണമാവും.

എന്നാല്‍ സംവരണത്തെ അനുകൂലിച്ചാല്‍ മുഖ്യ സഖ്യ കക്ഷികളില്‍ ഒന്നായ മുസ്‌ലിം ലീഗിന്റെ കടുത്ത അതൃപ്‌തി നേരിടേണ്ടി വരുമെന്നതും കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു. അധികം വൈകാതെ തന്നെ വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായേക്കും എന്നാണ് സൂചനകള്‍.

ഇന്ന് ചേരുന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് തീരുമാനം ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മുന്നോക്ക സംവരണത്തിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

Read Also: സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE