സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വ്യത്യസ്‌തമായ ചര്‍ച്ചകള്‍ നടക്കവേയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ കാഴ്‌ചപ്പാടിന് രൂപം നല്‍കാനായി യോഗം ചേരുന്നത്. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്.

അതേസമയം പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുത് സംവരണം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരിന്നു. ഈ നിലപാട് തന്നെയാകും കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതി കൈക്കൊള്ളുക.

എന്നാല്‍ സാമ്പത്തിക സംവരണമെന്ന ആശയത്തെ എതിര്‍ക്കുന്ന മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് താല്‍പര്യം കണക്കിലെടുത്ത് മാത്രമാണ് പ്രകടന പത്രികയില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കാതിരുന്നത്. ഇപ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ലീഗ്. കൂടാതെ സമാനനിലപാടുള്ള സാമൂഹിക, സമുദായ സംഘടനകളെ അണിനിരത്താനും ലീഗ് ശ്രമിക്കുന്നുണ്ട്. ഈ ഘട്ടത്തിലും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വേണ്ടെന്നാ ചിന്തയിലാണ് നേതൃത്വം.

നിലവില്‍ ആകെ സീറ്റിന്റെ പത്തുശതമാനമാണോ, പൊതു മെറിറ്റായി വരുന്ന 50 ശതമാനത്തിന്റെ പത്തുശതമാനമാണോ സാമ്പത്തിക സംവരണത്തില്‍ വരിക എന്നതിനെക്കുറിച്ചുള്ള തര്‍ക്കം ഉണ്ട്. കൂടാതെ നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തില്‍ ആകെ സീറ്റിന്റെ പത്ത് ശതമാനം സാമ്പത്തിക സംവരണമാകുമ്പോള്‍ പൊതുമെറിറ്റില്‍ വരുന്ന പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സാധ്യത കുറയുമെന്ന വാദവും പൊതുമെറിറ്റില്‍ വരുന്ന പിന്നോക്കക്കാര്‍ ഉള്‍പ്പെടെയുള്ള ആരെയും ഇത് പൊതുവായി ബാധിക്കാമെന്ന മറുവാദവും നിലനില്‍ക്കുന്നുണ്ട്.

അതേസമയം ആകെ സീറ്റിന്റെ പത്തുശതമാനം വരെ സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കാമെന്നാണ് കേന്ദ്ര നിയമമെന്നിരിക്കെ നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്ത വിധമായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.

Read Also: യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപി നാമനിര്‍ദേശം സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE