കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രം നല്‍കി; ഗുരുതര വീഴ്‌ച 

By News Desk, Malabar News
dead Body-Malabar News
Representational image
Ajwa Travels

കൊച്ചി: മരണ ശേഷം കോവിഡ് സ്‌ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി ആശുപത്രി അധികൃതര്‍ നല്‍കിയത് മൃതദേഹമില്ലാതെ. കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.

മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലന്‍സിലാക്കിയാണ്  കുടുംബത്തിന് കൈമാറിയത്. കോതാട് തത്തംപള്ളി ജോര്‍ജ് സിമേന്തിയുടെ മകന്‍ പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇല്ലെന്ന് പള്ളി സെമിത്തേരിയില്‍ വെച്ച് മാത്രം മനസിലായത്. തുടര്‍ന്ന് ആംബുലന്‍സ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു.

Also Read: മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര്‍ സഭ

ആരോഗ്യവകുപ്പില്‍ പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൈമാറ്റം ചെയ്‌ത സമയത്തുണ്ടായ ആശയ കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെയാണ് പ്രിന്‍സ് മരിച്ചത്. മരണ ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE