ന്യൂഡെല്‍ഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന് എതിരായ അധിക്ഷേപങ്ങളില്‍ അപലപിച്ച് ഇന്ത്യ രംഗത്ത്. അന്താരാഷ്‌ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
ഏതൊരു സാഹചര്യത്തിലും, എന്ത് കാരണത്തിന്റെ പേരിലായാലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്ന് പ്രസ്‌താവനയിൽ പറയുന്നു. ഫ്രഞ്ച് അദ്ധ്യാപകനായ സാമുവല്‍ പാറ്റിയെ ഇസ്‌ലാമിക് തീവ്രവാദി കൊലപ്പെടുത്തിയ സംഭവത്തിലെ വിയോജിപ്പും ഇന്ത്യ അറിയിച്ചു.
സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും മതേതരത്വം നടപ്പിലാക്കുമെന്നും സംഭവത്തിന് ശേഷം പ്രസിഡണ്ട് വ്യക്‌തമാക്കിയിരുന്നു. ഇസ്‌ലാമിക തീവ്രവാദത്തിന് എതിരായ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും, 1905-ലെ ഫ്രഞ്ച് നിയമം കൂടുതല്‍ ദൃഢമാക്കുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ അറബ് രാജ്യങ്ങളും, പാക്കിസ്ഥാന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. മക്രോണിന്റെ പ്രസ്‌താവന ഇസ്‌ലാം വിരുദ്ധമാണെന്ന് ഇവര്‍ ആരോപിച്ചു.
Read Also: തീവ്രവാദ ഫണ്ടിംഗ്; രണ്ടാം ദിവസവും എന്‍ഐഎ റെയ്‌ഡ് തുടരുന്നു










































