ന്യൂഡെല്‍ഹി: തീവ്രവാദ ഫണ്ടിംഗ് വിഷയവുമായി ബന്ധപ്പെട്ട് എന്‍ഐഎ രാജ്യത്തിന്റെ പലയിടത്തും ആരംഭിച്ച റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു. ഇന്ന് കശ്‌മീരിലും ഡെല്‍ഹിയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കശ്‌മീരിലെ ഒന്‍പത് ഇടങ്ങളിലും ഡെല്‍ഹിയിലെ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്. വിവിധ എന്‍ജിഒ, മറ്റു ട്രസ്‌റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കശ്‌മീരിലെ നൗഗാമിലുള്ള ഫലാഹ്-ഇ-ആം ട്രസ്‌റ്റിന്റെ ഓഫീസും റെയ്ഡ് നടന്ന സ്‌ഥലങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചനകള്‍. ആറോളം എന്‍ജിഒ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
ചാരിറ്റി അലയന്‍സ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ജെകെ യതീം ഫൗണ്ടേഷന്‍, സാല്‍വേഷന്‍ മൂവ്‌മെന്റ് ആന്‍ഡ് വോയ്സ് ഓഫ് വിക്‌ടിംസ് ജമ്മു ആന്‍ഡ് കശ്‌മീര്‍ എന്നിവയാണ് റെയ്ഡ് നടന്ന മറ്റിടങ്ങള്‍.
ഒക്‌ടോബർ 8-നാണ് സംഭവവുമായി ബന്ധപ്പെട്ട കേസ് രജിസ്‌റ്റർ ചെയ്‌തത്. യുഎപിഎ, മറ്റു വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. എന്‍ജിഒ, ട്രസ്‌റ്റുകൾ എന്നിവ മുഖേന വിദേശത്ത് നിന്നും തീവ്രവാദ സംഘടനകള്‍ക്ക് വന്‍ തോതില്‍ പണമെത്തുന്നു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
Read Also: പരീക്ഷയില്‍ ക്രമക്കേട്; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ അറസ്‌റ്റില്‍