പരീക്ഷയില്‍ ക്രമക്കേട്; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ഗുവാഹത്തി: ജെഇഇ മെയിന്‍സ് (ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ്) പരീക്ഷയില്‍ സംസ്‌ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ഥി ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തി. സംഭവത്തില്‍ ‘ഒന്നാം റാങ്കുകാരനെ’യും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്‌റ്റ് ചെയ്‌തു. പരീക്ഷ എഴുതാന്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിതിനെ തുടര്‍ന്നാണ് അറസ്‌റ്റ്.

ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനത്തിന് അടിസ്‌ഥാനമായ ഈ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ഥിയായ നീല്‍ നക്ഷത്രദാസ് സംസ്‌ഥാനത്ത് ഒന്നാമതെത്തിയത്. എന്നാല്‍ പരീക്ഷയില്‍ ഒന്നാമതെത്താന്‍ കൃത്രിമം കാണിച്ചതായി സൂചന നല്‍കുന്ന വാട്‌സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോഡുകളും സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്‌തിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

നീല്‍ ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതെന്നും പിന്നീട് മറ്റൊരാളാണ് ആ ഉത്തരക്കടലാസില്‍ പരീക്ഷ എഴുതിയതെന്നും പോലീസ് കണ്ടെത്തി. കൂടാതെ ഇത് ഒറ്റപ്പെട്ട സംഭവമാവാന്‍ ഇടയില്ലെന്നും സംഭവത്തില്‍ അന്വേഷണം വിപുലീകരിച്ചതായും പോലീസ് വ്യക്‌തമാക്കി.

ക്രമക്കേടിന് പിന്നില്‍ വലിയൊരു കണ്ണി തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയെ അസം പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

ഗുവാഹത്തി പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ് എന്നിവരെ കൂടാതെ പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്‌ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്‌ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ ഇന്ന് പ്രാദേശിക കോടതിയില്‍ ഹാജരാക്കും.

Read Also: പദ്ധതികളുടെ മെല്ലെപ്പോക്ക്; ഉദ്യോഗസ്‌ഥരെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE