ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം

By Trainee Reporter, Malabar News
Malabarnews_jee result
Representational image
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം. ഫീസ് അടക്കുന്നതിന് ഏപ്രിൽ 5 വരെ സമയമുണ്ട്. വിവരങ്ങൾ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലും ജെഇഇ മെയിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.

നാലാംഘട്ട ജെഇഇ മെയിൻ പരീക്ഷ മെയ് 24 മുതൽ 28 വരെ തീയതികളിൽ നടക്കും. ബിഇ/ബിടെക്, ബി ആർക്, ബി പ്ളാനിങ് കോഴ്‌സുകളിൽ പ്രവേശനത്തിനായുള്ള പേപ്പർ ഒന്നും രണ്ടും ഘട്ടത്തിലുണ്ടാകും. ഏപ്രിൽ/മെയ് സെഷനിലെ പരീക്ഷകൾക്കായി നേരത്തെ അപേക്ഷിച്ചിട്ടുള്ളവർക്ക് മാറ്റങ്ങൾ വരുത്തി പരിഷ്‌കരിക്കുന്നതിന് ഏപ്രിൽ 4 വരെ സൗകര്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്: https://www.nta.ac.in/

Read also: തിരഞ്ഞെടുപ്പ് പ്രചാരണം; രാജ്‌നാഥ്‌ സിംഗും, ജെപി നഡ്ഡയും ഇന്ന് കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE