തിരഞ്ഞെടുപ്പ് പ്രചാരണം; രാജ്‌നാഥ്‌ സിംഗും, ജെപി നഡ്ഡയും ഇന്ന് കേരളത്തിൽ

By Team Member, Malabar News
rajnadh singh
ജെപി നഡ്ഡ, രാജ്‌നാഥ്‌ സിംഗ്
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമാണ് ഇന്ന് കേരളത്തിൽ പ്രചാരണത്തിനായി എത്തുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ഇന്ന് രാവിലെ 9 മണിയോടെ വർക്കലയിലാണ് എത്തുന്നത്. തുടർന്ന് വർക്കലയിൽ എൻഡിഎ സ്‌ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് റോഡ് ഷോ നടത്തും.

റോഡ് ഷോ പൂർത്തിയാക്കിയ ശേഷം രാജ്‌നാഥ്‌ സിംഗ് ശിവഗിരിയിൽ എത്തി മഹാസമാധിയിൽ പുഷ്‌പാർച്ചന നടത്തും. തുടർന്ന് സ്വാമിമാരുമായി കൂടിക്കാഴ്‌ച നടത്തും. ശേഷം പുതുപ്പള്ളി, ഇരിങ്ങാലക്കുട, എറണാകുളം തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ധർമ്മടം, നാട്ടിക, നേമം, തൊടുപുഴ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ സ്‌ഥാനാർഥികൾക്ക് വേണ്ടി വോട്ട് തേടും.

Read also : വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണത്തിന് തുടക്കമിട്ട് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE