വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണത്തിന് തുടക്കമിട്ട് കമ്മീഷൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയുടെ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കമ്മീഷൻ നിയോഗിച്ച ഉന്നതതല സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. 10 മണിക്ക് ചേർന്ന അടിയന്തര യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.

ഇരട്ട വോട്ടുകളുടെ വിവരങ്ങൾ സഹിതം ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഹൈക്കോടതിയെയും പ്രതിപക്ഷം സമീപിച്ചിട്ടുണ്ട്. ഹരജി തിങ്കളാഴ്‌ച പരിഗണിക്കും.

അതേസമയം, വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. നിലവിലെ പരിശോധനകളുടെ വിവരങ്ങളും ഇറോനെറ്റ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വിഷയത്തില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ എന്നിവയെല്ലാം കോടതിയെ ബോധിപ്പിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

Also Read: ആദായനികുതി വകുപ്പ് റെയ്‌ഡ്‌; പ്രതികരണവുമായി കിഫ്‌ബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE