കോവിഡ്; ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

By Staff Reporter, Malabar News
jee exam postponed
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഏപ്രിലിൽ നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 തിയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുൻപെങ്കിലും തിയതി പ്രഖ്യാപിക്കുമെന്നും നാഷണൽ ടെസ്‍റ്റിങ് ഏജൻസി വ്യക്‌തമാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കുകയും 12ആം ക്ളാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ജെഇഇ മെയിൻ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും മാതാപിതാക്കളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Read Also: അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE