തീവ്രവാദ ഫണ്ടിംഗ് കേസ്; ജമ്മുവിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ

By Staff Reporter, Malabar News
khurram-parvez-arrested
ഖുറം പർവേസ്
Ajwa Travels

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഇയാളുടെ വസതിയിലും ഓഫിസിലും അന്വേഷണ സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുറം പർവേസിനെ അറസ്‌റ്റ് ചെയ്‌തത്‌.

ഇയാൾക്കെതിരെ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പർവേസിന്റെ ശ്രീനഗർ സോൻവാറിലെ വസതിയിലും അമീറ കടലിലെ ഓഫിസിലുമാണ് ഏജൻസി റെയ്‌ഡ്‌ നടത്തിയത്.

ജമ്മു കശ്‌മീർ പോലീസിന്റെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്‌ഥരുടെയും സഹായത്തോടെയാണ് അന്വേഷണ ഏജൻസി തിരച്ചിൽ നടത്തിയത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പർവേസിന്റെ വസതിയിലും ഓഫിസിലും ഉൾപ്പെടെ താഴ്‌വരയിലെ നിരവധി ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ നടത്തിയിരുന്നു.

Read Also: ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE