ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

By Desk Reporter, Malabar News
Tripura conflict; The Supreme Court will hear the petition of the Trinamool Congress today
ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ മൗന റാലിയിൽ പശ്‌ചിമ ബംഗാൾ മന്ത്രി അരൂപ് ബിശ്വാസ്
Ajwa Travels

ന്യൂഡെൽഹി: ത്രിപുര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ത്രിപുരയിലെ സ്‌ഥിതി ദിവസങ്ങള്‍ കഴിയും തോറും വഷളാവുകയാണ് എന്ന് ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. തിങ്കളാഴ്‌ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക.

ത്രിപുരയിലെ സാഹചര്യം ക്രൂരമാണ് എന്നാണ് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഈ ക്രൂരതക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അൽഭുതം ഉണ്ടെന്നും അവർ പറഞ്ഞിരുന്നു.

“ത്രിപുരയില്‍ ജനാധിപത്യമില്ല. നിരവധി കൊലപാതകങ്ങളാണ് നടന്നത്. ഗുണ്ടകള്‍ ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷനില്‍ കയറുകയാണ്. ത്രിപുരയില്‍ നിന്നും ഗുരുതര പരിക്കേറ്റ് ബംഗാളിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്ക് പോലും എനിക്ക് ഓര്‍മ വരുന്നില്ല,”- മമത പറഞ്ഞു.

അതേസമയം ത്രിപുരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ പറ്റി സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.

Most Read:  സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE