സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ

By Staff Reporter, Malabar News
Supreme Court of India
Ajwa Travels

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ ഇല്ലെന്ന് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. അതിർത്തി കടന്നുള്ള ഭീഷണികളും നിലനിൽക്കുന്നില്ല. വയനാട് ജില്ലയിൽ 12 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. 214 പാകിസ്‌ഥാൻ പൗരൻമാരും കേരളത്തിൽ താമസിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി.

റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സംസ്‌ഥാന സർക്കാർ വിവരങ്ങൾ കൈമാറിയത്. രേഖകളില്ലാതെ താമസിച്ച 70 ബംഗ്ളാദേശികളെ അറസ്‌റ്റ് ചെയ്‌തു. ഇതിൽ 57 പേരെ ബംഗ്ളാദേശിലേക്ക് നാടുകടത്തി. 13 പേരെ തിരിച്ചയക്കാനുള്ള നടപടികൾ തുടരുന്നു. അനധികൃത കുടിയേറ്റക്കാർ സംസ്‌ഥാനത്ത് കടക്കുന്നത് തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: സ്വർണക്കടത്ത് കേസ്; സരിത്ത് ഉൾപ്പെടെ 4 പ്രതികൾ ഇന്ന് ജയിൽ മോചിതരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE