ബോട്ട് മുങ്ങി 17 റോഹിംഗ്യൻ അഭയാർഥികൾ മരണപ്പെട്ടു

By Staff Reporter, Malabar News
boat accident
Representational image
Ajwa Travels

റങ്കൂൺ: റോ​ഹിംഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉൾക്കടലിൽ മുങ്ങി​യ​ത്. 90 പേ​രാ​ണ് ബോട്ടി​ലു​ണ്ടാ​യി​രുന്നത്. റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്‌ഥാ​ന​മാ​യ സിത്വിയിൽ നി​ന്ന് 19ആം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ടാണ് ഇത്.

പുറപ്പെട്ട് ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം മോ​ശം കാ​ലാ​വ​സ്‌ഥ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. 17 പേ​രു​ടെ മൃതദേഹം മ്യാൻമർ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന 50ലേ​റെ പേ​രെ കു​റി​ച്ച് ഒ​രു​ വിവരവുമില്ല. അതേസമയം, യുഎ​ൻ റെഫ്യൂ​ജി ഏ​ജ​ൻ​സി അ​പ​ക​ട​ത്തി​ൽ ദുഃഖം ​രേ​ഖ​പ്പെ​ടു​ത്തി. മുൻപും സമാന രീതിയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ അപകടത്തിൽ പെട്ടിട്ടുണ്ട്.

Read Also: ജില്ലക്ക് അംബേദ്‌കറിന്റെ പേര്, ആന്ധ്രയിൽ സംഘർഷം; മന്ത്രിയുടെ വീടിന് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE