ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Staff Reporter, Malabar News
rohigya-
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കത്‌വ ജില്ലയിലെ ഹിരാനഗർ സബ് ജയിലിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ ഉള്ളതായി കണ്ടെത്തിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. രോഗബാധ ഉണ്ടായവർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

വൈറസ് കൂടുതൽ പേരിലേക്ക് പടർന്നിട്ടുണ്ടോ എന്നറിയാനായി ശേഷിക്കുന്ന എല്ലാ തടവുകാരെയും ഇന്നും, നാളെയും പരിശോധനക്ക് വിധേയരാക്കും. റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ ജയിൽ പരിസരം മുഴുവനും അണുനശീകരണം നടത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ അറിയിച്ചു. അർഹരായ 58 അഭയാർഥികൾക്ക് ഏപ്രിൽ 6ന് നടന്ന ക്യാംപിൽ വച്ച് വാക്‌സിനേഷൻ നൽകിയെന്നും അധികൃതർ വ്യക്‌തമാക്കി.

Read Also: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE