ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

By Desk Reporter, Malabar News
Ajwa Travels

മുംബൈ: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അടുത്തിടെ എടുത്ത തീരുമാനങ്ങൾ പരമ്പരാഗത ഉപജീവന മാർഗങ്ങളും ദ്വീപിന്റെ തനതായ സംസ്‌കാരവും നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ. സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശരദ് പവാർ കത്ത് നൽകി. അഡ്‌മിനിസ്‌ട്രേറ്റർ എടുത്ത തീരുമാനങ്ങൾ അനാവശ്യവും യുക്‌തി രഹിതവുമാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട പശ്‌ചാത്തലത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം വരുന്നത്. ദ്വീപിലെ ജനങ്ങളെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉപദ്രവിച്ചതായും ദ്വീപ് പ്രദേശത്തിന്റെ പൈതൃകം നശിപ്പിച്ചതായും പവാർ വിമർശിച്ചു.

ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ച ഉത്തരവുകളും തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്നും അവ പിൻവലിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ പാസാക്കണമെന്നും പവാർ കത്തിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുകയും സ്വദേശികളുമായി പ്രവർത്തിക്കാൻ സമഗ്രമായ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന ഒരു പുതിയ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും പവാർ പറഞ്ഞു.

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ലക്ഷദ്വീപിലെ വലിയ മുസ്‌ലിം സമൂഹത്തെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാനാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേൽ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.

പ്രതിപക്ഷത്തിനു പുറമെ, ബിജെപിയുടെ ലക്ഷദ്വീപ് യൂണിറ്റ് ജനറൽ സെക്രട്ടറി എച്ച്കെ മുഹമ്മദ് കാസിമും പട്ടേൽ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടേലിന്റെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച ലക്ഷദ്വീപിലെ ബിജെപിയുടെ യുവജന വിഭാഗത്തിലെ എട്ട് അംഗങ്ങൾ രാജിവച്ചിരുന്നു.

Most Read:  ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷി യോഗം; ബിജെപി പങ്കെടുക്കും, നിയമപോരാട്ടം പരിഗണനയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE