ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും നശിപ്പിച്ചിട്ടും അത് ശക്‌തിപ്പെടുത്താൻ ആണ് മോദി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ ജനങ്ങളോട് രാവിലെ ട്വിറ്ററിലാണ് മോദി ജനാധിപത്യത്തെ ശക്‌തിപ്പെടുത്താൻ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്‌തത്. ഈ വാർത്ത പങ്കുവച്ചുകൊണ്ട് ആയിരുന്നു പ്രശാന്ത് ഭൂഷണിന്റെ പരിഹാസം.
“അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം, സത്യം, സംസ്‌കാരം, സാമുദായിക ഐക്യം മുതലായ എല്ലാ മൂല്യങ്ങളും അദ്ദേഹത്തിന്റെ സർക്കാർ നശിപ്പിച്ചു, കൂടാതെ, ജുഡീഷ്യറി, മാദ്ധ്യമങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ, സിഎജി, സിബിഐ, എൻഐഎ, ഇഡി, ഐടി, പോലീസ്, എൻഎച്ച്‌ആർസി, ലോക്‌പാൽ തുടങ്ങിയ ജനാധിപത്യത്തിന്റെ എല്ലാ സ്‌ഥാപനങ്ങളും നശിപ്പിച്ചു, എന്നിട്ടും ജനാധിപത്യം ശക്‌തിപ്പെടുത്താൻ പ്രധാനമന്ത്രി ബിഹാർ വോട്ടർമാരോട് അഭ്യർഥിക്കുന്നു!”,- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
As his government destroys every value:(Free speech, dissent, truth, culture, scientific temper, communal harmony etc)& every institution of democracy: (Judiciary, media, EC, CAG, CBI, NIA, ED, IT, Police, NHRC, Lokpal etc), the PM appeals to Bihar voters to strengthen democracy! https://t.co/F43TTu3Hhk
— Prashant Bhushan (@pbhushan1) November 3, 2020
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) ഉൾപ്പെടെയുള്ളവർ മൽസരിക്കുന്ന മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതുന്നുണ്ട്.
Kerala News: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം; പിസി ജോര്‍ജ് ഉപവാസ സമരത്തില്‍







































