തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം; പിസി ജോര്‍ജ് ഉപവാസ സമരത്തില്‍

By Team Member, Malabar News
Malabarnews_pc george
PC George
Ajwa Travels

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുത് എന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എ ഉപവാസ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസമിരിക്കുന്നത്. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുക്കാതെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അത് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കാനാണ് ഇടയാക്കുക എന്ന് അദ്ദേഹം വ്യക്‌തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പും നടത്തിയാല്‍ മതിയെന്നാണ് പിസി ജോര്‍ജ് ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്‌ഥാനത്തെ സാമ്പത്തികമായും തകര്‍ക്കുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്‌.

Read also : കോടതി അനുമതി നല്‍കി; ബിനീഷിനെ ഇന്ന് അഭിഭാഷകന്‍ സന്ദര്‍ശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE