ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരിൽ 72 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകൾ. കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നപ്പോഴും നിലവിൽ ചികിത്സയിലുള്ളവർ 6,73,166 മാത്രമാണ്. ഇത് വരെ 27, 02,742 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 55, 079 പേർക്കാണ് പുതുതായി രോഗബാധ.
876 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 51,797 ആയി. 19,77,779 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 72.51.ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8,99,864 പരിശോധനകൾ കൂടി നടത്തിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.
ലോകത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2 കോടി 20 ലക്ഷം കടന്നു. 7, 77, 455 പേരാണ് ഇതുവരെ മരണപ്പെട്ടത്. യുഎസിലും ബ്രസീലിലും രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്.







































