‘മമത ബാനര്‍ജിക്കെതിരായ ജനരോഷം ബിജെപിയെ വിജയത്തിലേക്ക് നയിക്കും’; അമിത് ഷാ

By Staff Reporter, Malabar News
national image_malabar news
അമിത് ഷാ
Ajwa Travels

ബങ്കുര: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമതാ ബാനര്‍ജിക്കെതിരെ ജനരോഷം ശക്‌തിപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ലഭിക്കാത്തതിന് പിന്നില്‍ മമത സര്‍ക്കാരാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ബംഗാളിലെ ബങ്കുറ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ബുധനാഴ്‌ച മുതല്‍ താന്‍ പശ്‌ചിമ ബംഗാളിലാണെന്നും മമത ബാനര്‍ജി സര്‍ക്കാരിനെതിരായ ജനരോഷം മനസ്സിലാക്കാന്‍ കഴിഞ്ഞതായും അമിത് ഷാ പറഞ്ഞു. കൂടാതെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്‌ഥാന തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബംഗാളില്‍ വിയജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’, അമിത് ഷാ പറഞ്ഞു.

സംസ്‌ഥാന സര്‍ക്കാര്‍ ജംഗല്‍മഹല്‍ മേഖലയിലെ ആദിവാസികള്‍ക്ക് പാര്‍പ്പിടം നിഷേധിച്ചതായും പ്രധാനമന്ത്രി-കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കുന്നത് തടയാന്‍ റോഡ് തടസ്സങ്ങള്‍ സൃഷ്‌ടിച്ചതായും ഷാ ആരോപിച്ചു. കൂടാതെ ആയുഷ്‌മാന്‍ ഭാരത് സംസ്‌ഥാനത്ത് നടപ്പാക്കുന്നത് തടഞ്ഞതിനും ബാനര്‍ജിയെ അദ്ദേഹം വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ ദരിദ്രര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ തയുന്നതിലൂടെ ബിജെപിയെ തടയാന്‍ കഴിയുമെന്ന് മമത ബാനര്‍ജി കരുതുന്നതായും ഷാ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി തിരിച്ചടിച്ചു. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തെ പരിഹസിച്ച് ഒരു ട്വീറ്റും പോസ്‌റ്റ് ചെയ്‌തു. ‘ബംഗ്‌ളാ ബിരോധി അമിത് ഷാ’ എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്‌റ്റ്.

Read Also: സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE