ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പിൽ ഒരു സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. രണ്ടുപേർക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഖോക്കർ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് നിലവിൽ ആറ് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തത്.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥർ ആയിരിക്കും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. അതേസമയം, മണിപ്പൂർ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. 310 പേർക്ക് പരിക്കേറ്റു. തീവെച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്‌റ്റർ ചെയ്‌തു. നിലവിൽ അഞ്ചു ജില്ലകളിൽ കർഫ്യൂ ഇളവ് പിൻവലിക്കുകയും 11 ജില്ലകളിൽ ഇളവ് നൽകുകയും ചെയ്‌തിട്ടുണ്ട്. ആയുധങ്ങൾ താഴെവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടതിന് പിന്നാലെ 140 ആയുധങ്ങൾ നൽകിയെന്ന് അധികൃതർ വ്യക്‌തമാക്കി.
Most Read: സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം