സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം

ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്‌ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനവും യോഗം വിലയിരുത്തി. എഐ ക്യാമറ പിഴ ചുമത്താൻ ആരംഭിച്ച ജൂൺ അഞ്ചു എട്ടുമണി മുതൽ ജൂൺ എട്ടു രാത്രി 11.59വരെ 3,52,730 നിയമലംഘനങ്ങൾ കണ്ടെത്തി. വെരിഫൈ ചെയ്‌തത്‌ 80,743 നിയമലംഘനങ്ങൾ. ഇതുവരെ 10,457 നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചുവെന്നും മന്ത്രി അറിയിച്ചു.

By Trainee Reporter, Malabar News
AI-Camera-and-Antony-raju
Ajwa Travels

തിരുവനന്തപുരം: സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

കേന്ദ്രനിയമം അനുസരിച്ചു ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാൽ, സംസ്‌ഥാനം ഇളവ് നൽകി വരികയായിരുന്നു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് സെപ്‌റ്റംബർ വരെ സമയം നൽകിയത്. ലോറികളിൽ മുമ്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടി വരും.

അതേസമയം, റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്‌ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനവും യോഗം വിലയിരുത്തി. കൂടുതൽ ചലാനുകൾ അയക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകി. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിശോധിക്കാൻ കൂടുതൽ സ്‌റ്റാഫുകളെ നിയോഗിക്കും. എൻഐസിയുടെ സർവറിലേക്ക് ദൃശ്യങ്ങൾ അയക്കാൻ കൂടുതൽ യൂസർ ഐഡിയും പാസ്‌വേർഡും നൽകാനും ആവശ്യപ്പെടും.

ക്യാമറകളുടെ പ്രവർത്തനം തൃപ്‌തികരമാണെന്ന് യോഗം വിലയിരുത്തി. എൻഐസിയുടെ സാങ്കേതിക തകരാർ കാരണം ദിവസങ്ങളോളം ചലാനും എസ്എംഎസും അയക്കാൻ കഴിഞ്ഞിരുന്നില്ല. സാങ്കേതിക തകരാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എൻഐസിയോട് ആവശ്യപ്പെടും. അതേസമയം, വിഐപി വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കരുതെന്ന് ആന്റണി രാജു നിർദ്ദേശം നൽകി. ഇതുവരെ 56 വിഐപി വാഹനങ്ങളെ നിയമലംഘനത്തിന് പിടികൂടി. എന്നാൽ, മന്ത്രിമാരുടെ വാഹനങ്ങൾ ഇക്കൂട്ടത്തിൽ ഇല്ലെന്നും ആന്റണി രാജു വ്യക്‌തമാക്കി.

എഐ ക്യാമറ പിഴ ചുമത്താൻ ആരംഭിച്ച ജൂൺ അഞ്ചു എട്ടുമണി മുതൽ ജൂൺ എട്ടു രാത്രി 11.59വരെ 3,52,730 നിയമലംഘനങ്ങൾ കണ്ടെത്തി. വെരിഫൈ ചെയ്‌തത്‌ 80,743 നിയമലംഘനങ്ങൾ. ഇതുവരെ 10,457 നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചുവെന്നും മന്ത്രി അറിയിച്ചു. ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6,153 പേർക്ക് നോട്ടീസ് അയച്ചു. 7,896 പേരെ കാറിൽ ഡ്രൈവർ കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെ കണ്ടെത്തി. സർക്കാർ ബോർഡ് വെച്ച വാഹനങ്ങളിൽ 56 നിയമലംഘനങ്ങൾ കണ്ടെത്തി. അതിൽ പത്തെണ്ണത്തിന് നോട്ടീസ് അയക്കും. ബാക്കി വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.

Most Read: മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE