തിരുവനന്തപുരം : 2021 ജനുവരി ഒന്ന് മുതല്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് സംസ്‌ഥാനത്ത് നിരോധനം. കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്‌തുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് ബാധിക്കുന്നത് സംസ്‌ഥാനത്ത് പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന, 15 വര്‍ഷത്തിൽ അധികം പഴക്കമുള്ള , ഡീസലില്‍ ഓടുന്ന ഓട്ടോറിക്ഷകളെ ആണ്.
വായു മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്തരം ഭേദഗതിയുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമുള്ള മാറ്റമാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇന്ധനം മാറ്റിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താനുള്ള അംഗീകാരം ലഭിക്കും. വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്ക് മാറിയാല്‍ അത്തരം ഓട്ടോറിക്ഷകള്‍ വീണ്ടും പൊതുഗതാഗതത്തിനായി ഉപയോഗിക്കാം എന്നാണ് സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്.
Read also : മാവോവാദികളെങ്കിൽ മരിച്ചുവീഴേണ്ടവരെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ല; മുഖ്യമന്ത്രി