ലണ്ടന്‍: പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കെ ഒന്നാം സ്ഥാനം മാറിമറിയുന്നു. ഇന്നലെ വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തതോടെ ലെസ്റ്റർ സിറ്റി പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ജെയ്മി വാര്‍ഡിയുടെ പെനാല്‍റ്റിയിലാണ് ലെസ്റ്ററിന്റെ വിജയം. എട്ട് കളികളില്‍ നിന്ന് 18 പോയിന്റോടെയാണ് ലെസ്റ്റർ ഒന്നാം സ്ഥാനത്ത് എത്തിയത്.
മറ്റൊരു മല്‍സരത്തില്‍ ടോട്ടനം വെസ്റ്റ് ബ്രോംവിച്ചിനെ തോല്പിച്ചു. സ്റ്റാർ സ്ട്രൈക്കര്‍ ഹാരി കെയിന്‍ 88ആം മിനിറ്റില്‍ നേടിയ ഗോളാണ് ടോട്ടനത്തിന് മൂന്ന് പോയിന്റ് സമ്മാനിച്ചത്. ലീഗിൽ 17 പോയിന്റോടെ രണ്ടാമതാണ് ടോട്ടനം.
ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ടാമി എബ്രഹാം(23), ചില്‍വെല്‍(34), തിയാഗോ സില്‍വ(77), തിമോ വെര്‍ണര്‍(80) എന്നിവര്‍ ചെല്‍സിക്ക് വേണ്ടി ഗോള്‍ കണ്ടെത്തി. മക്ഗോള്‍ഡ്രിക്(9) ഷെഫീല്‍ഡിന് വേണ്ടി സ്കോര്‍ ചെയ്തു. 15 പോയിന്റോടെ ചെൽസി അഞ്ചാം സ്ഥാനത്താണ്.
ഫുള്‍ഹാമിനെതിരെ വെസ്റ്റ് ഹാം യുണൈറ്റഡ് ജയം നേടി. തോമസ് സൗസക് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിനാണ് വെസ്റ്റ് ഹാമിന്റെ ജയം.
Read Also: സ്റ്റോൺ പോലെ സ്റ്റോയിനിസ്; ആദ്യമായി ഡെൽഹി ഫൈനലില്‍