ന്യൂഡെല്‍ഹി: ബിഹാറില്‍ ബിജെപി നേട്ടമുണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. ബിജെപി ബിഹാറില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം തുടരുന്നുവെന്നതിന്റെ സൂചനായാണെന്നും ചിരാഗ് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു എല്‍ജെപി നേതാവിന്റെ പ്രതികരണം.
‘ബിഹാറിലെ ജനത പ്രധാനമന്ത്രിയിലുള്ള വിശ്വാസമാണ് പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്‌തമാക്കുന്നത് ബിജെപിയോട് ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നാണ്. ഇത് നരേന്ദ്രമോദിയുടെ വിജയമാണ്’- ചിരാഗ് ട്വീറ്റ് ചെയ്‌തു.
बिहार की जनता ने आदरणीय @narendramodi जी पर भरोसा जताया है।जो परिणाम आए हैं उससे यह साफ़ है की भाजपा के प्रति लोगो में उत्साह है।यह प्रधानमंत्री आदरणीय नरेंद्र मोदी जी की जीत है।
— युवा बिहारी चिराग पासवान (@iChiragPaswan) November 10, 2020
ഇതാദ്യമായല്ല പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ചിരാഗ് രംഗത്ത് വരുന്നത്. താന്‍ വേണമെങ്കില്‍ മോദിയുടെ ഹനുമാന്‍ ആവുമെന്നും അദ്ദേഹത്തിന്റെ വികസന വീക്ഷണത്തെ പിന്തുണക്കുമെന്നും നേരത്തെ ചിരാഗ് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പില്‍ എല്‍ജെപി മികച്ച പ്രകടനം കാഴ്‌ചവച്ചതായും ചിരാഗ് അവകാശപ്പെട്ടു. ഒരു സഖ്യത്തിന്റേയും പിന്തുണ ഇല്ലാതെ സ്വന്തം നിലക്കാണ് എല്‍ജെപി സ്‌ഥാനാര്‍ഥികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടിയുടെ വോട്ട് ശതമാനം ഉയര്‍ന്നതായും ചിരാഗ് പറഞ്ഞു. കൂടാതെ ‘ബിഹാര്‍ ഫസ്‌റ്റ് ബിഹാറി ഫസ്‌റ്റ്’ എന്ന മുദ്രാവാക്യം എല്ലാ മേഖലകളിലും ശക്‌തിപ്പെട്ടുവെന്നും ഇത് പാര്‍ട്ടിക്ക് ഭാവിയിലേറെ ഗുണം ചെയ്യുമെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു.
Read Also: ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്
2015ലെ തിരഞ്ഞെടുപ്പില്‍ 53 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 74 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ നേടിയത്.
അതേസമയം ചിരാഗ് നയിക്കുന്ന എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ നേടാനായത്. ജെഡിയുവുമായി തെറ്റിപ്പിരിഞ്ഞ് എന്‍ഡിഎ മുന്നണി വിട്ട എല്‍ജെപിയുടെ നായകന്‍ ചിരാഗ് പാസ്വാന്‍ നിതീഷിനെ വീഴ്ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ജെഡിയു മല്‍സരിക്കുന്ന 135 മണ്ഡലങ്ങളിലും എല്‍ജെപി സ്‌ഥാനാര്‍ഥികളെ ഇറക്കിയിരുന്നു. ഇതിലൂടെ സ്വന്തം സീറ്റെണ്ണം കൂടിയില്ലെങ്കിലും നിതീഷിന്റെ സീറ്റെണ്ണം കുറക്കാന്‍ ചിരാഗിന് സാധിച്ചു.
Read Also: അര്‍ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍







































