അര്‍ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍

By Staff Reporter, Malabar News
Arnab_Goswami__MALABARNEWS
Arnab Goswami, Image Courtesy: PTI
Ajwa Travels

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ അര്‍ണബിന്റെ ജാമ്യാപേക്ഷ മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളിയത്. ജാമ്യാപേക്ഷയില്‍ നാല് ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു.

അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിന് എതിരെ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി. ഹരജി അടിയന്തിരമായി ലിസ്‌റ്റ് ചെയ്യാന്‍ ചീഫ് ജസ്‌റ്റിസ് നിര്‍ദേശിച്ചോ എന്നത് വ്യക്‌തമാക്കണം എന്നാവശ്യപ്പെട്ടാണ് ദവേ കത്തയച്ചത്.

മുന്‍പ് റിപ്പബ്ളിക് ടിവിയില്‍ ജോലി ചെയ്‌തിരുന്ന ഡിസൈനറുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് അറസ്‌റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ മറ്റൊരു എഫ്ഐആര്‍ കൂടി ഫയല്‍ ചെയ്‌തിരുന്നു.

Read Also: ഡെല്‍ഹിയില്‍ വായു നിലവാരം മോശം അവസ്‌ഥയില്‍ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE