ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്

By Staff Reporter, Malabar News
MALABARNEWS-RANDEEP
Randeep Singh Surjewala
Ajwa Travels

പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ മറ്റു സ്‌ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുകയാണെന്നും കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു.

കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസ് 1266 വോട്ടുകള്‍ക്ക് വിജയിച്ചുവെന്നും ബിജെപി സ്‌ഥാനാര്‍ത്ഥി വീട്ടിലേക്ക് മടങ്ങിയെന്നും സുര്‍ജ്ജേവാല പറഞ്ഞു. എന്നാല്‍ വിജയിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ബിഹാറില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമാനമായി സാക്രയിലും അട്ടിമറി നടന്നെന്ന് അദ്ദേഹം പറയുന്നു. അവിടെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി 600 വോട്ടുകള്‍ക്ക് വിജയിച്ചതാണ്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ എതിര്‍ സ്‌ഥാനാര്‍ത്ഥി 1700 വോട്ടുകള്‍ക്ക് വിജയിച്ചുവെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം ട്വിറ്ററിലൂടെ അറയിച്ചു.

ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അവിടെ തുടരുന്ന നേതാവാണ് രണ്‍ദീപ് സുര്‍ജ്ജേവാല. നേരത്തെ മഹാസഖ്യത്തിന്റെ പ്രതിനിധികളായ താരിഖ് അന്‍വര്‍, മദന്‍ മോഹന്‍ ജാ, അഖിലേഷ് സിംഗ് എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു.

Read Also: ‘ബിഹാര്‍ ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE