ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും

By Staff Reporter, Malabar News
lalu_parsad_and_kanhaiya_kumar-in-bihar
Ajwa Travels

പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ പ്രചാരണം നയിക്കുകയെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു കഴിഞ്ഞു.

താരാപൂർ, കുശേശ്വർ അസ്‌താൻ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മഹാസഖ്യത്തിൽ വിള്ളൽ സൃഷ്‌ടിച്ചിരിക്കുന്നത്. മഹാസഖ്യ വോട്ടുകൾ ഭിന്നിക്കുമ്പോൾ രണ്ടു സിറ്റിങ് സീറ്റുകളും നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ജെഡിയു. ഉപതിരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയം ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതൃത്വം പരസ്യമായി വെല്ലുവിളി ഉയർത്തിയിട്ടുമുണ്ട്.

Read Also: ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE