ന്യൂഡെല്‍ഹി : വികസനത്തിന് പ്രാധാന്യം നല്‍കി ബിഹാറിലെ ജനങ്ങള്‍ തങ്ങളുടെ നിര്‍ണ്ണായക തീരുമാനമാണ് തിരഞ്ഞെടുപ്പില്‍ എടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണിത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ജനാധിപത്യം എങ്ങനെയാണ് ശക്‌തിപ്പെടുന്നതെന്നും, ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങള്‍ എന്താണെന്നും ബിഹാര്‍ ജനത ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം ട്വിറ്റ് ചെയ്‌ത കുറിപ്പില്‍ വ്യക്‌തമാക്കി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരും, നിരാലംബരും, സ്‌ത്രീകളും ഉൾപ്പടെയുള്ളവർ വോട്ട് ചെയ്‌തിട്ടുണ്ട്. അവരെല്ലാം തന്നെ വികസനത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അവരുടെ ഈ തീരുമാനം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ഓരോ ജനതയും എന്‍ഡിഎയുടെ മുദ്രാവാക്യത്തെ ആശ്രയിച്ചു. അതിനാല്‍ തന്നെ അവര്‍ക്ക് എല്ലാ തരത്തിലുള്ള വികസനവും വീണ്ടും ഉറപ്പ് നല്‍കുകയാണെന്നും, ബിഹാറിലെ ഓരോ പ്രദേശങ്ങളിലും പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
Read also : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇനി റുപേ കാർഡ് മാത്രം





































