തിരുവനന്തപുരം: നാലംഗ വിദേശ മോഷണ സംഘത്തെ പോലീസ് പിടികൂടി. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നാണ് കന്റോണ്‍മെന്റ് പോലീസ് മോഷണ സംഘത്തെ പിടികൂടിയത്. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരൻമാരാണ് പിടിയിലായത്.
Read Also: തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി
ഇവര്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ മോഷണം നടത്തി വന്നിരുന്നതായി പോലീസ് പറയുന്നു. തിരുവനന്തപുരത്ത് മോഷണം നടത്താന്‍ തീരുമാനിച്ചതിന് ഇടയിലാണ് സംഘം വലയിലാകുന്നത്. വലിയ മോഷണം ഇവര്‍ ലക്ഷ്യമിട്ടിരുന്നതായും പോലീസ് പറഞ്ഞു. മറ്റ് സംസ്‌ഥാനങ്ങളിലും ഇവര്‍ മോഷണം നടത്തിയിരുന്നതായാണ് വിവരം.






































