വ്യാപാരിയെ വിളിച്ചുവരുത്തി വജ്രങ്ങളും സ്വർണവും തട്ടിയെടുത്തു; അഞ്ചുപേർ കൂടി പിടിയിൽ

കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ചാണ് തൃശൂർ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ വിളിച്ചുവരുത്തി കൈയിലുണ്ടായിരുന്ന രണ്ടു വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തത്.

By Trainee Reporter, Malabar News
crime news
Rep Image
Ajwa Travels

മലപ്പുറം: എടപ്പാൾ ജൂവലറി ജീവനക്കാരനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലും സ്വർണവും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ചാണ് ജൂവലറി ജീവനക്കാരനിൽ നിന്ന് സ്വർണവും വജ്രവും തട്ടിയെടുത്തത്. കവർച്ചാ സംഘത്തിലെ കൊല്ലം പള്ളിത്തോട്ടം എച്ച് ആൻഡ് സി കോളനിവാസികളായ ഫൈസൽ, നിജാദ്, അഫ്‌സൽ, സൈതാലി, അജിത് എന്നിവരെയാണ് കൊല്ലം ഈസ്‌റ്റ് പോലീസ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബാദുഷ എന്നയാൾ ഓടിരക്ഷപ്പെട്ടു.

തൃശൂർ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ വിളിച്ചുവരുത്തി കൈയിലുണ്ടായിരുന്ന രണ്ടു വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ആക്രമണത്തിന് സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. അവരിൽ നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് ബാക്കി പ്രതികൾ എടപ്പാളിൽ ഉണ്ടെന്നറിഞ്ഞത്.

തുടർന്ന് ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്‌റ്റ് എസ്‌ഐ ദിൽജിത്, പോലീസ് ഓഫീസർമാരായ ഷഫീഖ്, അനു, അജയകുമാർ, ഷൈജു, രമേശൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Most Read| ജമ്മു കശ്‌മീരിൽ സൈനിക പോസ്‌റ്റിന് നേരെ ആക്രമണം; ഒരു ഭീകരനെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE