ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡെൽഹി സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യതലസ്‌ഥാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു. നേരത്തെ 200 പേർക്ക് പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നു. ഹോട്ട്‌സ്‌പോട്ടുകളാകുന്ന മാർക്കറ്റുകൾ കുറച്ചു നാളത്തേക്ക് അടക്കാൻ കേന്ദ്ര സർക്കാരിനോട് അനുവാദം തേടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, ഡെൽഹിൽ ലോക്ക് ഡൗൺ തുടരില്ലെന്ന് സംസ്‌ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. എങ്കിലും കോവിഡ് വ്യാപനം തടയാന്‍ ചില സ്‌ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെൽഹിയിൽ രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി മൂന്ന് ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. 15.33 ശതമാനം വരെ രേഖപ്പെടുത്തിയ പോസിറ്റിവിറ്റി നിരക്കിലും കുറവ് വന്നതായി ആരോഗ്യമന്ത്രി അവകാശപ്പെട്ടു. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെങ്കിലും കോവിഡിന്റെ വ്യാപനം കഴിഞ്ഞതായി പറഞ്ഞ സത്യേന്ദര്‍ ജെയിന്‍ പ്രതിരോധ നിർദേശങ്ങൾ എല്ലാവരും പാലിക്കാൻ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
Also Read: ഭീമ കൊറഗാവ് കേസ്; വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി







































