ന്യൂഡെൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക വ്യവസ്‌ഥിതിയെ ബാധിച്ചുവെങ്കിലും പ്രതീക്ഷിച്ചതിലും മുൻപ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചേരാൻ രാജ്യത്തിനാകുമെന്ന് മോദി പറഞ്ഞു. എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിപ്പിക്കും വിധത്തിലുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഊർജ ഉപഭോഗത്തിൽ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളും രാജ്യം ലക്ഷ്യം വെക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പുനരുപയോഗ ഊർജശേഷി 2022ഓടെ 175 ജിഗാവാട്‌സായും 2030ഓടെ 450 ജിഗാവാട്‌സായും വർധിപ്പിക്കും. പ്രതീക്ഷിച്ചതിനേക്കാൾ വളരെ നേരത്തെ തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചേരാൻ ഇന്ത്യക്ക് സാധിക്കും. 2018 അവസാനത്തിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജശേഷി 75 ജിഗാവാട്‌സായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി.
Read also: കശ്‌മീർ തുറന്ന ജയിൽ; വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് ഭരണകൂടത്തിന്റെ സഹായം; മെഹബൂബ മുഫ്‌തി






































