ഇന്ത്യയിലെ ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ 2 ശതമാനം ഇടിവ്

By Staff Reporter, Malabar News
oli-production-india-declined

മുംബൈ: ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഉൽപാദനം 2021 ഡിസംബറിൽ കുറഞ്ഞു. സർക്കാർ ഉടമസ്‌ഥതയിലുള്ള ഒഎൻജിസിയുടെ പ്രവർത്തനം പിന്നിലേക്ക് പോയത് ആകെ ഉൽപാദനത്തിൽ ഏകദേശം 2 ശതമാനം ഇടിവിന് കാരണമായെന്ന് ബുധനാഴ്‌ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. 2021 ഡിസംബറിൽ രാജ്യത്തെ ആകെ എണ്ണ ഉൽപാദനം 2.51 ദശലക്ഷം ടണ്ണാണ്.

മുൻ വർഷം ഈ കാലയളവിൽ ഇത് 2.55 ദശലക്ഷം ടണ്ണായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ 2.6 ദശലക്ഷം ടൺ ഉൽപാദനമാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ഒമൈക്രോൺ വകഭേദം ഈ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു. എങ്കിലും 2021 നവംബറിലെ കണക്കായ 2.43 ദശലക്ഷം ടണ്ണിനേക്കാൾ അധികമാണ് ഡിസംബറിൽ എന്നത് ആശ്വാസമായി.

Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE