യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,065 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,60,055 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ചികിൽസയില്‍ കഴിഞ്ഞിരുന്ന 707 ആളുകള്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയ ആകെ ആളുകളുടെ എണ്ണം 1,49,578 ആണ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആളുകളുടെ എണ്ണം 9,923 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 2 പേരാണ്. പ്രതിദിന കോവിഡ് മരണസംഖ്യയില്‍ രാജ്യത്ത് വലിയ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎഇയില്‍ ഇതുവരെ 554 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 81,000 ആളുകളിലാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ ഏകദേശം 1.58 കോടിയിലധികം പരിശോധനകള്‍ നടന്നതായി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
Read also : ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍







































