ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍

By Team Member, Malabar News
Malabarnews_golden visa
Representational image
Ajwa Travels

ദുബായ് : പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്‍ഡന്‍ വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍. രാജ്യത്ത് കൂടുതല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുവെന്ന സര്‍ക്കാര്‍ തീരുമാനം ഈ മാസം 15 ആം തീയതിയാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. അതിന് ശേഷം ഇതുവരെ നിക്ഷേപകര്‍, ശാസ്‍ത്രജ്‌ഞര്‍, വിവിധ രംഗങ്ങളിലെ പ്രതിഭകള്‍, കായികതാരങ്ങള്‍ എന്നിവരൊക്കെയാണ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ നേടിയത്.

ഗോള്‍ഡന്‍ വിസ ദുബായില്‍ ആദ്യമായി പ്രഖ്യാപിച്ചത് 2019 മേയ് മാസത്തിലായിരുന്നു. ദുബായ് ഭരണാധികാരിയും, പ്രധാനമന്ത്രിയും, വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം ആണ് അന്ന് ഗോള്‍ഡന്‍ വിസയെ പറ്റി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വർഷം നവംബർ 15 ആം തീയതി കൂടുതല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രഖ്യാപനവും അദ്ദേഹം പുറത്തിറക്കി. ഇതോടെയാണ് രാജ്യത്ത് ഇത്രയധികം ആളുകള്‍ ഗോള്‍ഡന്‍ വിസ ഇതിനോടകം തന്നെ സ്വന്തമാക്കിയത്.

ഡോക്‌ടർമാര്‍, പിഎച്ച്ഡി ഉള്ളവര്‍, വിവിധ വിഭാഗങ്ങളിലുള്ള എഞ്ചിനീയര്‍മാര്‍, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും 3.8 ന് മുകളില്‍ ഗ്രേഡ് പോയിന്റുള്ളവര്‍ തുടങ്ങി കൂടുതല്‍ വിഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

Read also : വിസയില്ലാതെ യാത്ര; കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE