ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം. യമനിലെ ഹൂത്തി തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
എന്നാല്‍ ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും സൗദി അറാംകോ അറിയിച്ചു. അതേസമയം ആക്രമണത്തിന് തിരിച്ചടിയെന്നോണം, സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സഖ്യസേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായത്. ഇതിനെ തുടര്‍ന്ന് 13 ഇന്ധന ടാങ്കുകളില്‍ ഒരെണ്ണത്തിന് തീപിടിച്ചു. എന്നാല്‍ അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ തീയണക്കുക ആയിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു.
ജിദ്ദയിലെ ഹൂദികളുടെ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സിലും, അറബ് ലീഗും ശക്‌തമായി അപലപിച്ചു. മാത്രവുമല്ല മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളും ഇന്ധന വിതരണ കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
സംഭവത്തിന് പിന്നില്‍ യമനിലെ ഹൂത്തി തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് എന്ന് സഖ്യ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്‌തമാക്കി. നേരത്തെ തന്നെ സഖ്യ സേന ആക്രമണം നടത്തിയവരോടും, ആസൂത്രണം ചെയ്‌തവരോടും കണക്ക് ചോദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിറകെയാണ് ഇന്ന് യമനിലെ സന്‍ആയിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സഖ്യസേന ശക്‌തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്.
Read Also: തമിഴ്നാട്ടില്‍ മഴ തുടരുന്നു; നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന







































