ഇന്ത്യന്‍ വിപണിയില്‍ ഡിമാൻഡ് കൂടി താര്‍; നാളെ മുതല്‍ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

By News Desk, Malabar News
MalabarNews_mahindra thar
Ajwa Travels

ഈ വര്‍ഷം 2020 മഹീന്ദ്ര താറിന് ഇന്ത്യന്‍ ഉപഭോക്‌താക്കളില്‍ നിന്ന് ലഭിച്ചത് വിലയ സ്വീകരണമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനം നേടിയെടുത്തത്. നിലവില്‍ ചില നിര്‍ദ്ദിഷ്‌ട വേരിയന്റുകള്‍ക്കായി കാത്തിരിപ്പ് കാലയളവ് 7 മാസം വരെ കമ്പനി ഉയര്‍ത്തുകയും ചെയ്‌തു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 മഹീന്ദ്ര താറിന്റെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. ഡിസംബര്‍ 1 മുതല്‍ താറിന്റെ വില ഉയരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. ഡിസംബര്‍ 1 മുതല്‍ താര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്‌താക്കള്‍ക്ക് മാത്രമേ പുതിയ വിലകള്‍ ബാധകമാകൂ. നിലവിലെ വിലക്ക് താര്‍ ലഭിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. പുതിയ വിലകള്‍ നാളെ മുതല്‍ ബാധകമാകും.

2020 ഡിസംബര്‍ 1 മുതല്‍ താര്‍ വിലനിര്‍ണ്ണയം പുതുക്കും. ഇതിനകം ബുക്ക് ചെയ്‌തവര്‍ക്കുള്ള വില പരിരക്ഷ എക്‌സ്‌ഷോറൂമിലെ ഡിസ്‌കൗണ്ടും ആര്‍ടിഒ റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയിലെ ചെറിയ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടില്ല. പുതിയ വിലകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യും’- റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ, വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ളോബല്‍ NCAP ക്രാഷ് ടെസ്‌റ്റില്‍ 4 സ്‌റ്റാര്‍ റേറ്റിങ് താര്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര താര്‍ സ്വന്തമാക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് താര്‍ 4 സ്‌റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. ക്രാഷ് ടെസ്‌റ്റില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് താര്‍.

9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് 2020 മഹീന്ദ്ര താറിന്റെ എക്‌സ്‌ഷോറൂം വില. നിരവധി മാറ്റങ്ങളോടെയാണ് പുതുതലമുറ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉൽപാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 132 bhp കരുത്തും 320 Nm torque ഉം ആണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിനൊപ്പം ആറ് സ്‌പീഡ്‌ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളും ഇടംപിടിക്കുന്നു.

Also Read: ആപ്പിള്‍, ഷവോമി സ്‍മാർട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ലഭ്യതക്കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE