ഡെല്‍ഹി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കായുള്ള അനുമതികളുടെ കര്‍ശന നിയന്ത്രണമാണ് ഇതിനു കാരണം.
കഴിഞ്ഞ മാസം ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലിന്റെ ഇറക്കുമതി മന്ദഗതിയിലാവുകയും ഷവോമി പോലുള്ള കമ്പനികള്‍ നിര്‍മ്മിച്ച മറ്റ് ഉല്‍പ്പന്നങ്ങക്ക് ലഭ്യതയില്‍ വലിയ കുറവുണ്ടായെന്നും വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ചൈനയില്‍ നിര്‍മ്മിച്ച സ്‍മാർട്ട്ഫോണുകള്‍, സ്‍മാർട്ട് വാച്ചുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരം ഓഗസ്‌റ്റില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) വൈകിപ്പിക്കാന്‍ തുടങ്ങി.
ഇന്ത്യ- ചൈന പ്രശ്‌നം രൂക്ഷമായതോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയമങ്ങള്‍ കര്‍ശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാശ്രയത്വവും പ്രാദേശിക ഉല്‍പാദനവും പ്രോല്‍സാഹിപ്പിക്കുന്നത് തുടരുകയാണ്. സ്‍മാർട്ട് വാച്ചുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള അംഗീകാരം ബിഐഎസ് കാലതാമസം വരുത്തുമ്പോള്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഈ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.
ഇതിലൂടെ ഷവോമിയും സാംസങ് ഇലക്‌ട്രോണിക്‌സും പോലുള്ള കമ്പനികളെ ദ്രോഹിക്കുന്നത് തുടരുകയാണെന്ന് വിപണി വൃത്തങ്ങള്‍ പറഞ്ഞു. ഏകദേശം 30,000 യൂണിറ്റ് ടിവികള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഷവോമിക്ക് നിഷേധിച്ചു. സാംസങ്ങിനും സമാനമായ ഇറക്കുമതി തടസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
Read Also: ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്