തിരുവനന്തപുരം: തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ പത്തു ദിവസം തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പത്തു ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 33 പൈസയും, ഡീസലിന് രണ്ടു രൂപ 10 പൈസയുമാണ് കൂട്ടിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് പതിവു നടപടിയാണ്. പ്രസ്‌താവനയിൽ പറയുന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇവിടെ വില വർധിപ്പിക്കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ് കേന്ദ്രം. ഈ പകല്‍ കൊള്ളക്കെതിരെ അതിശക്‌തമായ പ്രതിഷേധം ഉയരണമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൊള്ളയടിച്ച് കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാണിച്ചു. നേരത്തെ ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയർന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Read Also: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്