ന്യൂഡെല്‍ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരു മന്ത്രിമാരും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയിലൂടെ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറിയതായി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
‘ഒമാന്‍ ഫോറിന്‍ മിനിസ്‌റ്റര്‍ ബദ്ര്‍ അല്‍ബുസൈദിയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആരോഗ്യ സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറി’, ജയ്ശങ്കര്‍ ട്വീറ്റ് ചെയ്‌തു.
Pleased to connect with Omani FM @badralbusaidi. Appreciated the care taken of the Indian community during COVID-19. Discussed bilateral cooperation including health security and food security. Exchanged views on regional and international issues. pic.twitter.com/RfLPQBzoPQ
— Dr. S. Jaishankar (@DrSJaishankar) December 2, 2020
Read Also: ഹൈക്കോടതി മുൻ ജഡ്‌ജ് കർണൻ അറസ്‌റ്റിൽ







































