കിം ജോങ് ഉന്‍ അധികാരങ്ങള്‍ സഹോദരിക്ക് കൈമാറി; ഉത്തരകൊറിയന്‍ റിപ്പോര്‍ട്ട്

By News Desk, Malabar News
MalabarNews_king jong un and sister
Representation Image
Ajwa Travels

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്നും സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍. ഇതോടെ സഹോദരി കിം യോജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണു നിയന്ത്രിക്കുന്നതെന്നുമാണ് ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ്(എന്‍ഐഎസ്) റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെയും കിം കോമയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്‌സ് മോണിറ്ററിംഗ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ച ചാങ് സോംഗ്-മിന്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കിമ്മിന്റെ ആരോഗ്യത്തെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഭരിക്കാന്‍ കഴിയാത്ത നിലയില്‍ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും ചാങ് സോംഗ് പറയുന്നു.

കിം ജോങ് കോമയില്‍ തുടരുകയാണ്. എന്നാല്‍ അദ്ദേഹം ജീവനോടെയുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ചാങ് സോംഗ് പറയുന്നു. അധികാര പിന്തുടര്‍ച്ചയുമായി ബന്ധപ്പെട്ട ഘടന രൂപികരിക്കപ്പെടാത്തതിനാല്‍ താത്കാലികമായി സഹോദരിയെ മുന്നില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അടുത്തകാലത്ത് ഉത്തര കൊറിയ പുറത്തുവിട്ട കിമ്മിന്റെ എല്ലാ ചിത്രങ്ങളും വ്യാജമാണെന്ന് ചാങ് പറയുന്നു

കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതല്‍ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്. ഉത്തര കൊറിയ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സാമ്പത്തികാവസ്ഥ തകര്‍ന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഉത്തര കൊറിയ പ്രതിസന്ധിയിലായത്. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.

കിം ജോങ് ഉന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര നിലയിലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികള്‍ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയര്‍ന്നത്.

രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് വളര്‍ത്തു പട്ടികളെ ഇറച്ചിക്കായി റസ്റ്ററന്റുകള്‍ക്ക് നല്‍കണമെന്ന് കഴിഞ്ഞ ആഴ്‌ച ഉത്തരവിറക്കിയിരുന്നു. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളര്‍ത്തുന്നതെന്നും കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. കിം യോ ജോങ് കൂടുതല്‍ അധികാരം ഏറ്റെടുത്തതോടെ വീണ്ടും കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE