ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്‌ഡൗൺ

By News Desk, Malabar News
North Korean military chief dismissed; Reported as preparation for war
Ajwa Travels

പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്‌ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ശക്‌തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്‌ഥയായി ഈ ആദ്യ കേസിനെ കണക്കാക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോൾ മുതൽ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്.

അന്താരാഷ്‌ട്ര ഏജൻസികൾ വാക്‌സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ വളരെ വലിയൊരു കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ.

Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE