ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

By News Desk, Malabar News
Sonu-sood
Ajwa Travels

പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ. ദ മാൻ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്രയും ശസ്‌ത്രക്രിയകൾ നടത്താൻ 12 കോടിയോളം രൂപ വേണ്ടിവരുമെന്നും സോനു സൂദ് പറയുന്നു.

‘ദുബായിലേക്കുള്ള യാത്രക്കിടെയാണ് ആശുപത്രിയിൽ നിന്ന് ഒരാൾ എന്നെ ബന്ധപ്പെടുന്നത്. ആശുപത്രിയുടെ പരസ്യത്തിനായി സഹകരിച്ച് പ്രവർത്തിക്കുവാൻ താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. പ്രൊമോട്ട് ചെയ്യുന്നതിന് പകരം അൻപത് ആളുകളുടെ കരൾമാറ്റ ശസ്‌ത്രക്രിയ ഏറ്റെടുക്കണമെന്നാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. ആകെ 12 കോടിയോളം ഇതിന് ചെലവ് വരും. ഇപ്പോൾ ശസ്‌ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിൽസാ ചെലവുകൾ വഹിക്കാൻ സാമ്പത്തിക സ്‌ഥിതി ഇല്ലാത്തവർക്കാണ് ശസ്‌ത്രക്രിയ നടത്തുന്നത്’; സോനു സൂദ് പറഞ്ഞു.

വിവരമറിഞ്ഞതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് താരത്തിനെ തേടിയെത്തുന്നത്. കോവിഡ് കാലത്ത് സോനു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ജോലി സംബന്ധമായി മറ്റ് സംസ്‌ഥാനങ്ങളിൽ കുടുങ്ങി പോയവർക്ക് വീടുകളിലേക്ക് പോകാൻ ബസ് അടക്കമുള്ള സംവിധാനങ്ങൾ സോനു സൂദ് ഏർപ്പാടാക്കിയിരുന്നു. കൂടാതെ ചികിൽസാ ചെലവുകൾക്ക് ബുദ്ധിമുട്ടിയ നിരവധി ആളുകൾക്ക് നേരെയും ഇദ്ദേഹം സഹായഹസ്‌തം നീട്ടിയിരുന്നു.

Most Read: പഞ്ചാബിൽ കണ്ടെടുത്ത അസ്‌ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേത്; സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE