യുഎഇ : ലോകരാജ്യങ്ങള്‍ക്കിടയില്‍ കോവിഡില്‍ നിന്നും അതിവേഗം മുക്‌തി നേടുന്ന രാജ്യമായി യുഎഇ മാറുമെന്ന് വ്യക്‌തമാക്കി യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് രാജ്യത്തെ സ്‌ഥാപനങ്ങള്‍ക്ക് ഉണ്ടെന്ന് തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
2020 വര്‍ഷം ജൈടെക്‌സ് എന്ന സാങ്കേതിക പരിപാടിയോടെയാണ് അവസാനിക്കുന്നത്. ആഗോളതലത്തില്‍ ശ്രദ്ധേയമായ സാങ്കേതിക പരിപാടിയാണ് ജൈടെക്‌സ്. തുടർന്ന് വരുന്ന പുതുവര്‍ഷം 2021 വലിയ വിപ്‌ളവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പറയുന്നുണ്ട്. കൂടാതെ യുഎഇയെ സംബന്ധിച്ച് അടുത്ത വർഷം വളരെയധികം പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ 50 ആം വാര്‍ഷികവും, സുവര്‍ണ ജൂബിലി ആഘോഷവും നടക്കുന്ന വര്‍ഷമാണ് 2021. അതിനാല്‍ തന്നെ പുതുവര്‍ഷം സാധാരണയില്‍ നിന്ന് വ്യത്യസ്‌തമായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ നിരവധി മാറ്റങ്ങള്‍ക്കും അല്‍ഭുതങ്ങള്‍ക്കും വരും വര്‍ഷം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന് പ്രവാസി ലോകത്തിന്റെ ആദരം






































