ദുബായ്: യുഎഇയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ, ക്ളിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ പ്രത്യേക ഇ-സംവിധാനം ഏർപ്പെടുത്തി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. പരാതിക്കാർക്ക് ഇനി മുതൽ ഓൺലൈൻ വഴി അധികൃതർക്ക് പരാതികൾ സമർപ്പിക്കാം.
ദുബായിൽ തുടങ്ങിയ ആഗോള സാങ്കേതിക പ്രദർശനമായ ജൈടെക്‌സിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. സംവിധാനത്തിലൂടെ രോഗികളും ബന്ധുക്കളുമടക്കം ഉപഭോക്‌താക്കൾ നൽകുന്ന പരാതികൾ മെഡിക്കൽ ലയബിലിറ്റി സമിതി പരിശോധിക്കും. പരാതികൾ പരിശോധിച്ച ശേഷം ഉചിത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ പരിപാലനം, ചികിൽസ, ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികൾ പുതിയ സംവിധാനത്തിലൂടെ സമർപ്പിക്കാം. സംഭവം അന്വേഷിക്കാനും നിഗമനത്തിലെത്തും മുൻപ് ഇരു കക്ഷികളെയും കേൾക്കാനുമാണ് മെഡിക്കൽ ലയബിലിറ്റി സമിതി എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഈ സമിതിയായിരിക്കും പരാതിയിൽ നടപടി സ്വീകരിക്കാൻ മെഡിക്കൽ ലൈസൻസിങ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുകയെന്നും അധികൃതർ വിശദീകരിച്ചു.
Read also: അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ






































