കോവിഡ് മരണനിരക്ക് ഉയരുന്നു; ഇന്നത്തെ മരണം 35, രോഗമുക്‌തി 4647, രോഗബാധ 4875

By Desk Reporter, Malabar News
Kerala Covid Report 2020 Dec 09_ Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് മരണനിരക്ക് ഉയരുകയാണ്. ഇന്നത്തെ കോവിഡ് സ്‌ഥിരീകരിച്ച മരണം 35 ആയി വർധിച്ചിട്ടുണ്ട്.ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,521 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,655 പരിശോധന ആണ്. ഇതിൽ രോഗബാധ 4875 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4647 ഉമാണ്.

സമ്പര്‍ക്ക രോഗികള്‍ 4230 ഇന്നുണ്ട്. ഉറവിടം അറിയാത്ത 508 രോഗബാധിതരും, 59,923 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 43 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. യുവ സമൂഹത്തിൽ നിന്ന് ഒരു 21 കാരി ഇന്ന് കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചു. ചേർത്തല സ്വദേശിനി ഷിൻറ്റുമോൾ ആണത്.

സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 87.04 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 09.26 ആണ്. ഇന്നത്തെ 5032 രോഗബാധിതരില്‍ 94 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 4230 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 49, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോഴിക്കോട് 614, മലപ്പുറം 643, വയനാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 188 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 496 പേര്‍ക്കും, എറണാകുളം 562, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 188 പേര്‍ക്കും, ഇടുക്കി 47, കോട്ടയം 496, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 52
കണ്ണൂർ: 251
വയനാട്: 241
കോഴിക്കോട്: 656
മലപ്പുറം: 709
പാലക്കാട്: 343
തൃശ്ശൂർ: 511
എറണാകുളം: 717
ആലപ്പുഴ: 194

കോട്ടയം: 497
ഇടുക്കി: 57

പത്തനംതിട്ട: 254
കൊല്ലം: 212
തിരുവനന്തപുരം: 181

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4647, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂര്‍ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂര്‍ 217, കാസര്‍ഗോഡ് 64. ഇനി ചികിൽസയിലുള്ളത് 59,923. ഇതുവരെ ആകെ 5,86,998 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related Read: കോവിഡ് വാക്‌സിന്‍ വിതരണ രൂപരേഖ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രാലയം

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2507 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 35 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്‍കിഴ് സ്വദേശി സലിം (63), കുളത്തൂര്‍ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂര്‍ സ്വദേശി സാമുവല്‍ ജോര്‍ജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂര്‍ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂര്‍ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാള്‍ (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആര്‍ അച്യുതന്‍ (62), ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി സഹദേവന്‍ (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രന്‍ (63), ചേര്‍ത്തല സ്വദേശിനി ഷിന്റുമോള്‍ (21), തൃശൂര്‍ ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്‌നേഷ്യസ് (57), തൃശൂര്‍ സ്വദേശിനി സുഭദ്ര മുകുന്ദന്‍ (68), പുന്നയൂര്‍കുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂര്‍ സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂര്‍ സ്വദേശി അബ്‌ദുള്‍ അസീസ് (48), വിലയില്‍ സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാര്‍ (80), ഇടയൂര്‍ സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂര്‍ നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂല്‍ സ്വദേശിനി ഫാത്തിമ അമിര്‍ (64), ചിറയ്‌ക്കൽ സ്വദേശി കെ.വി. മൊയ്ദീന്‍ (73), പെരിങ്ങോട്ടൂര്‍ സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണന്‍ (81) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.

Kerala Politics: പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് 7, എറണാകുളം 6, പത്തനംതിട്ട 5, വയനാട് 4, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,55,630 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 04 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 440 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 03 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ (വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1499 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,09,935 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,95,771 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 14,164 പേര്‍ ആശുപത്രികളിലുമാണ്.

Most Read: കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍

YOU MAY LIKE